Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ഓഗസ്റ്റ്, 2008

കവിത

സാധ്യതകള്‍
സംഭവിച്ചുകൊണ്ടിരിക്കുന്നതിതാണ്
മനുഷ്യര്‍ ‍കൂട്ടംകൂട്ടമായി
ജന്മാവകാശത്തില്‍ നിന്നും
കുടിയിറക്കപ്പെടുന്നു
ബൂട്ടുംബുള്‍ഡോസറും
സ്വപ്നങ്ങളെ ഞെരിച്ചമര്‍ത്തുന്നു
വിലാപങ്ങളും പെണ്‍കിടാങ്ങളും
അവമതിക്കപ്പെടുന്നു
കുട്ടികളും തെരുവുപട്ടികളും
ഒരേ തരക്കാരാവുന്നു
തൊള്ളയിലേക്കു തോക്കിന്‍ കുഴലുകള്‍
വിട്ടുവീഴ്ചയില്ലാതെ
അലംഘനീയ നിയമങ്ങള്‍ നടപ്പാക്കുന്നു
സംഭവിക്കാവുന്നതോ
മനുഷ്യര്‍ കൂട്ടം കൂട്ടമായി പിടിക്കപ്പെടും
വാഗണുകളില്‍ അടക്കപ്പെടും
ഏതെങ്കിലും രഹസ്യലാബുകളില്‍ വച്ചു
കരളും കിഡ്നിയും ഹൃദയവും കണ്ണും
വിപണിമൂല്യമുള്ളവയെല്ലാം
മാന്തിക്കീറി വില്‍ക്കപ്പെടും
ഏതെങ്കിലും ഭൂഗര്‍ഭശ്മശാനങ്ങളില്‍
സംസ്കരിക്കപ്പെടും…..
അവര്‍
ജീവിച്ചിരുന്നു എന്നത്
കുറേപ്പേരുടെ
വിഭ്രാന്തികള്‍പ്പോലുമാവില്ല…….!!!

മുഴുവന്‍ പോസ്റ്റ് വായിക്കുക »