Feeds:
Posts
അഭിപ്രായങ്ങള്‍

പ്രതിസന്ധി

പ്രതിസന്ധി 

 

ഒത്തുതീര്‍പ്പു കഴിഞ്ഞു.

ആ‍കാശം ശൂന്യമായി.

നരച്ചവെയിലുമാത്രം,

ഇരുട്ടുമാത്രം….

വിത്തുംവിളവുമില്ലാതെ

മണ്ണുകിടന്നു.

മഴയുംമഴവില്ലുമില്ലാതെ

ആകാശവും….

 

കവിത

സാധ്യതകള്‍

സംഭവിച്ചുകൊണ്ടിരിക്കുന്നതിതാണ്
മനുഷ്യര്‍ ‍കൂട്ടംകൂട്ടമായി
ജന്മാവകാശത്തില്‍ നിന്നും
കുടിയിറക്കപ്പെടുന്നു
ബൂട്ടുംബുള്‍ഡോസറും
സ്വപ്നങ്ങളെ ഞെരിച്ചമര്‍ത്തുന്നു
വിലാപങ്ങളും പെണ്‍കിടാങ്ങളും
അവമതിക്കപ്പെടുന്നു
കുട്ടികളും തെരുവുപട്ടികളും
ഒരേ തരക്കാരാവുന്നു
തൊള്ളയിലേക്കു തോക്കിന്‍ കുഴലുകള്‍
വിട്ടുവീഴ്ചയില്ലാതെ
അലംഘനീയ നിയമങ്ങള്‍ നടപ്പാക്കുന്നു

സംഭവിക്കാവുന്നതോ
മനുഷ്യര്‍ കൂട്ടം കൂട്ടമായി പിടിക്കപ്പെടും
വാഗണുകളില്‍ അടക്കപ്പെടും
ഏതെങ്കിലും രഹസ്യലാബുകളില്‍ വച്ചു
കരളും കിഡ്നിയും ഹൃദയവും കണ്ണും
വിപണിമൂല്യമുള്ളവയെല്ലാം
മാന്തിക്കീറി വില്‍ക്കപ്പെടും
ഏതെങ്കിലും ഭൂഗര്‍ഭശ്മശാനങ്ങളില്‍
സംസ്കരിക്കപ്പെടും…..
അവര്‍
ജീവിച്ചിരുന്നു എന്നത്
കുറേപ്പേരുടെ
വിഭ്രാന്തികള്‍പ്പോലുമാവില്ല…….!!!

കവിത

തിരികെ
ചിന്ത
ചന്തയ്കു പോയിരികുന്നു
കാത്തിരിക്കുകയാണ്
തിരികെ
വരുന്നതുംനോക്കി

കവിത

ഒരു നിരുക്തി

“ആകയാല്‍
‘പാതിര‘യില്‍ നിന്നും
‘പാതിരി‘യുണ്ടാകാം
എന്നാണോ കര്‍ത്തവേ
ഞങ്ങളറിയേണ്ടത്?“

കവിത

മനസ്സ്
ഏതു വിഷത്തിനും
തെഴുത്തു വളരാന്‍
വളക്കൂറുള്ള മണ്ണ്
മറ്റെന്താ‍ണ്,
മനസ്സല്ലാതെ……

കവിത

!

നീതി…

അതെ,

നീ

തീ തന്നെ !

കവിത

?
ഭരണം
ഒരു രണമാണെങ്കിലും
ഭ! രണമേ
എന്നവരാരും പറയാറില്ല……..

Follow

Get every new post delivered to your Inbox.